പള്ളിപ്പാട്- ഇംഗ്ലീഷ് മീഡിയം അണ്‍ എയ്‍ഡഡ് സ്കൂളുകളില്‍ നിന്നും കുട്ടികളെ പിടിക്കാന്‍ ഇറങ്ങിത്തുടങ്ങിയതോടുകൂടി പൊതുവേ ബുദ്ധിമുട്ടിലായ പൊതുവിദ്യാലയങ്ങളുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലായി. പള്ളിപ്പാട് പഞ്ചായത്തിലെ വിവിധ അണ്‍ എയ്‍ഡഡ് സ്കൂളുകളില്‍ നിന്നും വീടുകളിലും അങ്കണവാടികളിലും വന്‍വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവര്‍ കുട്ടികളേപിടിക്കാനെത്തുന്നത്. കുറഞ്ഞഫീസ്,മികച്ച അദ്ധ്യാപകര്‍ ,കംപ്യൂട്ടര്‍ പഠനം,തുടങ്ങിയ വാഗ്ദാനങ്ങളാണത്രേ പ്രധാനമായും നല്‍കുന്നത്.വാഗ്ദാനങ്ങളില്‍ മിക്ക രക്ഷിതാക്കളും വീഴുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പറയത്തക്ക നിലവാരമില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.മിക്ക സ്കൂളുകളിലും മതിയായ വിദ്യാഭ്യാസയോഗ്യതയുള്ള അദ്ധ്യാപകരല്ല പഠിപ്പിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. എയ്ഡഡ്- സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകരുടെ യോഗ്യത പരിശോധിച്ചതിനുശേഷം മാത്രമെ നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയുള്ളു. എന്നാല്‍ ഇംഗ്ലീഷ് മീഡിയം അണ്‍ എയ്‍ഡഡ് സ്കൂളുകളെ സംബന്ധിച്ച് അത്തരത്തിലൊരു സംവിധാനം നിലവിലില്ലാത്തതിനാല്‍ മാനജ്മെന്റിന് താല്‍പര്യമുള്ള ആരേയും നിയമിക്കാം.ഇന്ത്യയിലാകമാനം വിദ്യാഭ്യാസരീതികള്‍ മാറിയിട്ടും ഇംഗ്ലീഷ് മീഡിയം അണ്‍ എയ്‍ഡഡ് സ്കൂളുകളില്‍ ഇപ്പോഴും പഴയ അദ്ധ്യാപന രീതി തന്നെയാണ് പിന്തുടരുന്നത്. എയ്ഡഡ്- സര്‍ക്കാര്‍ സ്കൂളുകളില്‍ സൗജന്യമായോ നാമമാത്ര ഫീസോ ഈടാക്കി കംപ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്പോള്‍ കംപ്യൂട്ടര്‍ പഠനമെന്നപേരില്‍ കനത്തഫീസ് വാങ്ങുന്നതായി പറയപ്പെടുന്നു.എയ്ഡഡ്- സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടെന്നിരിക്കെ ഇംഗ്ലീഷ് മീഡിയം അണ്‍ എയ്‍ഡഡ് സ്കൂളുകളില്‍ കുട്ടികളേ ചേര്‍ക്കുന്നത് എന്തിനെന്ന് വിദ്യാഭ്യാസരംഗത്തു പ്രവരത്തിക്കുന്നവര്‍ ചോദിക്കുന്നു.
No comments:
Post a Comment