നടുവട്ടം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പുറത്തുനിന്നുമുള്ള അണ്‍ എയ്ഡഡ് സ്കൂളുകള്‍ പള്ളിപ്പാട്ട് ഗ്രാമാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാലയങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്നതായി ആക്ഷേപം . രക്ഷിതാക്കളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അമിത താല്‍പ്പര്യത്തെ ചൂഷണം ചെയ്യുകയാണ് അണ്‍ എയ്ഡഡ് സ്കൂളുകളെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അശാസ്ത്രീയമായ വിദ്യാഭ്യാസ ബോധന രീതികളാണ് അവിടെ പിന്തുടരുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു . പൊതു വിദ്യാലങ്ങളിലെ കുട്ടികളുമായി അണ്‍ എയ്ഡഡ് സ്കൂളികളിലെ കുട്ടികള്‍ക്ക് മത്സരിക്കാന്‍ കഴിയാതെ വരുമെന്നും പൊതു വിദ്യാലങ്ങളില്‍ സൌജന്യമായി ലഭ്യമാകുന്ന സൌകര്യങ്ങള്‍ക്കാണ് അണ്‍ എയ്ഡഡ് സ്കൂളുകള്‍ വന്‍ തുകകള്‍ ഫീസായി വാങ്ങുന്നതെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ഒന്നാം ക്ലാസ്സുമുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളെ വിടുന്നത് പൊങ്ങച്ചത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ ആവുകയുള്ളു. മികച്ച സൌകര്യങ്ങള്‍ ഉണ്ടായിട്ടും പള്ളിപ്പാട്ടെ പൊതു വിദ്യാലങ്ങളില്‍ കുട്ടികളില്ലാതെ അധ്യാപകര്‍ നെട്ടോട്ടമോടുകയാണ് .
No comments:
Post a Comment