കേന്ദ്രവിദ്യാഭ്യാസഅവകാശനിയമം
*കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ അദ്ധ്യാപകമേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും..... *കേരളത്തില്‍ 17,500അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും.....
*6000 എച്ച്.എം പോസ്റ്റ് ഇല്ലാതാവും....
*ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് നിയമം ബുദ്ധിമുട്ടുണ്ടാക്കും.....
*ഒന്നാംക്ലാസ്സില്‍ ചേര്‍ക്കാന്‍ 6 വയസ്സുവേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ 13,000 എല്‍.പി.സ്കൂള്‍ അദ്ധ്യാപകര്‍ പുറത്തുപോകേണ്ടതായി വരും.......
*കേരളത്തില്‍ പ്ലസ്ടുവരെ സൗജന്യവിദ്യാഭ്യാസം....
*കേന്ദ്രവിദ്യാഭ്യാസ അവകാശനിയമത്തില്‍ 6 വയസ്സുമുതല്‍ 14 വരെ സൗജന്യം (1ക്ലാസ്സുമുതല്‍ 8 വരെ)...
*പ്രീപ്രൈമറി വിദ്യാഭ്യാസത്തേപ്പറ്റി നിയമം മൗനം പാലിക്കുന്നു....
*നിയമത്തില്‍ പഴുതുകളേറെ....
*നിയമം പൊതുവിദ്യാഭ്യാസത്തിനു ഭീഷണി....
*പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞ അവസ്ഥയിലാകും....
*1957 ലെ ഇ.എം.എസ് മന്ത്രിസഭ കേരളത്തില്‍ സെക്കന്ററി വിദ്യാഭ്യാസം വരെ സൗജന്യമാക്കി
*കേന്ദ്രസര്‍ക്കാര്‍ എലിമെന്ററിവിദ്യാഭ്യാസം മാത്രം സൗജന്യമാക്കിയത് അരനൂറ്റാണ്ടിനുശേഷം !

മാറുന്ന വിദ്യാഭ്യാസം

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍
വിദ്യാഭ്യാസ രംഗത്ത് മാതൃക സൃഷ്ടിക്കുന്നു .
കേരളത്തിലെ വിദ്യാഭ്യാസ രംഗം പരിവര്‍ത്തനത്തിന്റെ കാലഘട്ടത്തിലാണ് . പഴയകാല വിദ്യാഭ്യാസത്തില്‍ നിന്നും നാം ഏറെ മുന്നോട്ട് പോയിരിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യം ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം നമ്മുടെ പുതു തലമുറയ്ക്ക് നല്‍കാനായെങ്കില്‍ മാത്രമെ ലോകത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം നമ്മുടെ കുട്ടികള്‍ക്കും പിടിച്ചു നില്ക്കാനാവുകയുള്ളു . ഇന്നു നമ്മുടെ പൊതു വിദ്യാലയങ്ങളുടെ ഭൌതിക സാഹചര്യങ്ങള്‍ ആകെ മാറിക്കഴിഞ്ഞു . ഇരിക്കാന്‍ ഇരിപ്പിടമില്ലാത്ത പഴയകാല ക്ലാസ് മുറികള്‍ നമ്മുടെ സ്കൂളുകളില്‍ ഇന്നില്ല. സ്ഥാനങ്ങള്‍ ഇന്നു കസ്സേരയും ഡസ്ക്കുമൊക്കെ കയ്യടക്കിയിരിക്കുന്നു . വിജ്ഞാന വിപ്ലവത്തിന്റെ ലോകത്ത് കമ്പ്യുട്ടറുകള്‍ നമ്മുടെ ഗ്രാമീണ വിദ്യാലയങ്ങളിലും സര്‍വസാധാരണമാണ്. ലാപ്ടോപ്പുമായി ക്ലാസ്സില്‍ ചെല്ലുന്ന അദ്ധ്യാപകന്‍ ഗ്രാമീണ വിദ്യാലയങ്ങളില്‍ ഒരു കാഴ്ച അല്ലാതായിരിക്കുന്നു. പ്രൈമറി സ്കൂളുകളിലും ഹൈസ്കൂളുകളിലും ആധുനിക സജ്ജീകരനങ്ങളോട് കൂടിയ സ്മാര്ട്ട് ക്ലാസ് മുറികള്‍ നിലവില്‍ വന്നു കഴിഞ്ഞു . ഹൈസ്കൂളുകളിലും ഹയര്‍ സെക്കെന്‍ററികളിലും ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണ ക്ഷനുകള്‍ ഇന്നുണ്ട് . പാഠപുസ്തകങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കുട്ടികള്‍ ചിന്തയുടെയും ഭാവനയുടെയും മിഴിവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെയും പുതു ലോകത്തേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഇതില്‍ അധ്യാപകര്‍ക്കും നിര്‍ണായകമായ പങ്കു വഹിക്കാനുണ്ട് .
കുട്ടികള്‍ വെറും ഒഴിഞ്ഞ സ്ലേറ്റാണെന്ന കാഴ്ചപ്പാടൊക്കെ അറുപഴഞ്ചന്‍ ആയിരിക്കുന്നു . അവന്‍ അവന്റെ ചുറ്റുപാടുകളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുമൊക്കെ അറിവുനേടുന്നു. വളര്‍ച്ചയുടെ വിവിധ ട്ടങ്ങളില്‍ സ്വായത്തമാക്കിയ ഇത്തരം അറിവുകളുമായാണ് അവന്‍ വിദ്യാലയത്തിലെത്തുക. ഇത്തരം അറിവുകളുമായെത്തുന്ന കുട്ടിയുടെ അറിവിനെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ സൃഷ്ടിക്കലാണ് ക്ലാസ് മുറികളില്‍ ഇന്നു നടക്കുന്നത്. ഇത് കാണാപ്പാഠം പഠിച്ചാല്‍ ലഭിക്കുന്ന ഒന്നല്ല. നിരന്തരമായ വിവിധ പഠന പ്രിക്രിയകളിലൂടെ മാത്രം കുട്ടിക്ക് ലഭിക്കുന്ന ഒന്നാണ് അറിവ്. ഇതിനായി കുട്ടി നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതായി വരുന്നു .ചുരുക്കത്തില്‍ അറിവ് നിര്‍മ്മിക്കല്‍ പ്രക്രിയയാണ് ഇന്നു നടക്കുന്നത്. ഇവിടെ ഇതിലേക്ക് കുട്ടികളെ നയിക്കണമെങ്കില്‍ അദ്ധ്യാപകന്‍ അറിവുള്ളവന്‍ ആയിരിക്കണം . അധ്യാപകനും കുട്ടിയും ചേര്‍ന്നുള്ള ഒരു കൂട്ടായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. ഇതിന്റെ ഫലമോ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ വേദിയാകും . കുട്ടികളുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും ഒക്കെ ചേരുമ്പോള്‍ അറിവ് സമഗ്രമാകും . ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും മറ്റുള്ള സ്കൂളുകള്‍ക്ക് അത് മാതൃകയാക്കാനും കഴിഞ്ഞാല്‍ നമ്മുടെ പൊതുവിദ്യാലയങ്ങളുടെ സ്ഥിതി വളരെ മെച്ചപ്പെടും. അണ്‍ എയ്ഡഡ് വിദ്യാലങ്ങളിലെ 'ഉരിവിടല്‍ വിദ്യാഭ്യാസം 'കുട്ടിയുടെ സര്‍ഗശേഷിയേയോ അന്വേഷണ ത്വരയേയൊ വികസിപ്പിക്കാനുള്ള അവസരം നല്‍കുന്നില്ല . വെറുമൊരു ' ടേപ്പ് റെക്കാര്‍ഡറിനു ' അപ്പുറത്തേക്ക് കുട്ടിയെ വളര്‍ത്താനാവില്ല . ഒരു അണ്‍ എയ്ഡഡ് കുട്ടി രണ്ടു ഇംഗ്ലീഷ് വാക്ക് സംസരിക്കുമെന്നല്ലാതെ മറ്റെന്തു മെച്ചമാണ് പഠന കാര്യത്തില്‍ പറയാനാവുക?

സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നു...

മ്മുടെ പൊതു വിദ്യാലങ്ങളില്‍ ഇന്നു നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ മുന്‍പത്തേതിലും പങ്കാളികളാണ്.ഇതിന്റെ നേട്ടം സ്കൂളുകളിലും ദൃശ്യമാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ - അവ വിവിധ മേഖലകളുമായിബന്ധപ്പെട്ട് നമ്മുടെ തൊട്ടയല്‍പ്പക്കത്തെ സ്കൂളില്‍ നടക്കുന്നുണ്ട്. കുട്ടികള്‍ അവരുടെ പഠന പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറിയില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നില്ല . കാണാതെ പഠിച്ച അറിവിനേക്കാള്‍ സ്ഥായി ആയ അറിവ് നേരിട്ടു മനസ്സിലാക്കുന്നതാണെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കാന്‍ പാഠപുസ്തകങ്ങള്‍ക്കും അധ്യാപകര്‍ക്കും ഇന്നാവുന്നു . എന്നാല്‍ ഇന്ന് അണ്‍ - എയിഡഡ് വിദ്യാഭ്യാസ മേഖലയോ പഴയ നില തന്നെ തുടരുന്നു ?!. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല . നമ്മുടെ നാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും മികച്ച പ്രവര്‍ത്തനങ്ങള്‍ അത്തരം വിദ്യാലയങ്ങളില്‍ നടക്കുന്നുണ്ടാകുമോ ? എന്തുണ്ട് ചൂണ്ടിക്കാണിക്കാന്‍? ഇവിടെയാണ്‌ കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും .നമ്മുടെ വിദ്യാലയങ്ങള്‍ ഇന്ന് ഇന്ത്യക്കുതന്നെ മാതൃകയാവുകയാണ് . കേരളത്തിലെ വിദ്യാലയങ്ങള്‍ക്കു ഭാരതത്തിന്‌ മുന്നില്‍ വെയ്ക്കാന്‍ നിരവധി അനുഭവ മാതൃകകള്‍ ഉണ്ട് . ഇങ്ങനെ വരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അവതരിപ്പി വെക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് 21,22 തീയതികളില്‍ തിരുവനന്തപുരത്തു വെച്ച്‌ 'നാഷണല്‍ ടീച്ചേര്‍സ് മീറ്റ് ' സംഘടിപ്പിച്ചത്‌ . വിവിധ സ്കൂളുകളിലെ മികച്ച അനുഭവമാതൃകകളുടെ പ്രബന്ധങ്ങള്‍ സബ് ജില്ലാ തലത്തില്‍ അവതരപ്പിക്കുകയും അവിടെ നിന്നും ജില്ലാ തലത്തിലും അവിടെ നിന്നുള്ള പ്രബന്ധങ്ങള്‍ മേഖലാ തലത്തില്‍ അവതരിപ്പിക്കുകയും ഇതില്‍ നിന്നും മികച്ചവ സ്റ്റേറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുകയും അവ ദേശീയ തലത്തില്‍അവതരിപ്പിക്കുകയും ചെയ്തു . 36 സെഷനുകളിലായിമുന്നൂറില്‍ അധികം പ്രബന്ധങ്ങള്‍ കേരളത്തിലെയും മറ്റുസ്റ്റേറ്റുകളുടേതുമായി അവതരിപ്പിക്കപ്പെടുകയുണ്ടായി . കേരളത്തിലെ പ്രബന്ധങ്ങള്‍ മികവ് - 2009എന്നപേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു . ഹരിപ്പാട് സബ് ജില്ലയില്‍ നിന്നും ഒരാള്‍ക്ക്‌ മാത്രമേ ദേശീയതലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചുള്ളൂ. പള്ളിപ്പാട് നടുവട്ടംവി. എച്ച്.എസ് .എസ്.ലെ അധ്യാപകനായ സി.ജി. സന്തോഷ് 'നാഷണല്‍ ടീച്ചേര്‍സ് മീറ്റില്‍ പങ്കെടുത്തുകൊണ്ട് പ്രബന്ധം അവതരിപ്പിച്ചു. സര്‍വ ശിക്ഷാ അഭിയാനാണ് 'നാഷനല്‍ ടീച്ചേര്‍സ് മീറ്റ് ' സംഘടിപ്പിച്ചത്‌ .കേരളത്തിലെ സ്കൂളുകളിലും പ്രത്യേകിച്ച് ഇന്ത്യ ഒട്ടാകെയും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ ഇത്അവസരമൊരുക്കി .

No comments:

Post a Comment