കേന്ദ്രവിദ്യാഭ്യാസഅവകാശനിയമം
*കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ അദ്ധ്യാപകമേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും..... *കേരളത്തില്‍ 17,500അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും.....
*6000 എച്ച്.എം പോസ്റ്റ് ഇല്ലാതാവും....
*ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് നിയമം ബുദ്ധിമുട്ടുണ്ടാക്കും.....
*ഒന്നാംക്ലാസ്സില്‍ ചേര്‍ക്കാന്‍ 6 വയസ്സുവേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ 13,000 എല്‍.പി.സ്കൂള്‍ അദ്ധ്യാപകര്‍ പുറത്തുപോകേണ്ടതായി വരും.......
*കേരളത്തില്‍ പ്ലസ്ടുവരെ സൗജന്യവിദ്യാഭ്യാസം....
*കേന്ദ്രവിദ്യാഭ്യാസ അവകാശനിയമത്തില്‍ 6 വയസ്സുമുതല്‍ 14 വരെ സൗജന്യം (1ക്ലാസ്സുമുതല്‍ 8 വരെ)...
*പ്രീപ്രൈമറി വിദ്യാഭ്യാസത്തേപ്പറ്റി നിയമം മൗനം പാലിക്കുന്നു....
*നിയമത്തില്‍ പഴുതുകളേറെ....
*നിയമം പൊതുവിദ്യാഭ്യാസത്തിനു ഭീഷണി....
*പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞ അവസ്ഥയിലാകും....
*1957 ലെ ഇ.എം.എസ് മന്ത്രിസഭ കേരളത്തില്‍ സെക്കന്ററി വിദ്യാഭ്യാസം വരെ സൗജന്യമാക്കി
*കേന്ദ്രസര്‍ക്കാര്‍ എലിമെന്ററിവിദ്യാഭ്യാസം മാത്രം സൗജന്യമാക്കിയത് അരനൂറ്റാണ്ടിനുശേഷം !

നടുവട്ടം- ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കുമാരി ചിത്ര സ്കൂള്‍ അസംബ്ലിയില്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഇതിനോടനുബന്ധിച്ച് യു.പി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ നടന്നു. സ്കൂള്‍ അങ്കണത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ,പി.ടി.എ പ്രസിഡന്റ് എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു


3 comments:

  1. PLEASE MARK THE PLACES WHERE YOU HAVE PLANTED TREES THIS YEAR. YOU CAN EASILY PLANT TREES NEXT YEAR. ALL THE BEST.

    ReplyDelete
  2. am so amazed to see this blogspot!
    whoever started this project or contributed the idea to begin such a movement deserves to be applauded.add to that, the content is good as well. thank you all n keep going.

    ReplyDelete
  3. this is good for all pravasi pallipad pepoles

    Thank you

    ReplyDelete